|    Nov 15 Thu, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ്-തുര്‍ക്കി ചര്‍ച്ച സിംഗപ്പൂരില്‍

Published : 4th August 2018 | Posted By: kasim kzm

സിംഗപ്പൂര്‍: അമേരിക്കന്‍ വൈദികന്റെ തടങ്കലുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗം ചേരാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത്ത് കാവുസ് ഒഗ്‌ലുവും ധാരണയിലെത്തിയതായി യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച സിംഗപ്പൂരില്‍ വച്ചായിരിക്കും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. പട്ടാള അട്ടിമറിശ്രമത്തെത്തുടര്‍ന്ന് ചാരവൃത്തി ആരോപിച്ചാണ് യുഎസ് വൈദികന്‍ ആന്‍ഡ്രൂ ബ്രന്‍സനെ തുര്‍ക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. വൈദികന്റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
തുടര്‍ന്ന്, തുര്‍ക്കി നീതിന്യായ മന്ത്രി, ആഭ്യന്തര മന്ത്രിമാര്‍ക്കെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss