|    Oct 16 Tue, 2018 5:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യയുടെ പങ്ക് : ട്രംപിന്റെ മുന്‍ വിദേശകാര്യ ഉപദേഷ്ടാവിനെതിരേയും കേസ്‌

Published : 1st November 2017 | Posted By: fsq

 

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യയുടെ പങ്ക് സംബന്ധിച്ച് അന്വേഷണത്തില്‍ എഫ്ബിഐയെ തെറ്റിദ്ധരിപ്പിച്ചതിനു ട്രംപിന്റെ മുന്‍ വിദേശ കാര്യ ഉപദേഷ്ടാവ് പാപ്പഡോപൗലോസിനെതിരേ സെനറ്റ് അന്വേഷണസമിതി കേസെടുത്തു. റഷ്യന്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള രണ്ട് വ്യക്തികളുമായി താന്‍ ബന്ധപ്പെട്ടിരുന്നു എന്ന വിവരം എഫ്ബിഐ അന്വേഷകരില്‍ നിന്നും മറച്ചുവച്ചു എന്ന് പാപ്പഡോപൗലോസ് ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച്ചയാണ് പാപ്പഡോപൗലോസിനെതിരേ കുറ്റംചുമത്തിയത്. കൂടാതെ ട്രംപിന്റെ പ്രചാരണ സംഘത്തിന്റെ മേധാവിയായിരുന്ന പോള്‍ മാനഫൊര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ വ്യാപാര പങ്കാളി റിക്ക് ഗേറ്റ്‌സിന്റെയും പേരില്‍ രാജ്യത്തിനെതിരായ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ 15ഓളം വകുപ്പുകള്‍ ചേര്‍ത്ത്് മുള്ളര്‍ കേസെടുത്തിട്ടുണ്ട്്. അടുത്ത് മൂന്ന്് അനുയായികള്‍ക്കെതിരേ  പ്രത്യേക അന്വേഷണ സമിതി കുറ്റം ചുമത്തിയത്് ട്രംപിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആക്കുമെന്ന് വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട്് ചെയ്തു. അതിനിടെ രണ്ടു വര്‍ഷത്തിനിടെ റഷ്യന്‍ കേന്ദ്രങ്ങളില്‍നിന്നു അപ്‌ലോഡ്് ചെയ്ത പോസ്റ്റുകള്‍ യുഎസിലെ 126 ദശലക്ഷം ഉപഭോക്താക്കള്‍ കണ്ടതായി ഫേസ്ബുക്ക്്്. 2016ലെ തിരഞ്ഞെടുപ്പിനു മുമ്പും ശേഷവുമായി 80,000ഓളം പോസ്റ്റുകള്‍ ഇത്തരത്തില്‍ തയ്യാറാക്കിയതായും ഇവയില്‍ അധികവും രാഷ്ട്രീയ, സാമൂഹിക സന്ദേശങ്ങളായിരുന്നു എന്നും ഫേ—സ്ബുക്ക് വ്യക്തമാക്കി. യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച് യുഎസ് സെനറ്റ് സമിതിക്കു വിശദീകരണം നല്‍കാനിരിക്കെയാണ് ഫേ—സ്ബുക്ക് വിവരങ്ങള്‍ പുറത്തുവിട്ടത്്. ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയോടും സെനറ്റ് സമിതി മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്്.  യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെട്ടുവെന്ന ആരോപണം നേരത്തേ റഷ്യ നിഷേധിച്ചിരുന്നു. 2015 ജൂണിനും 2017 ആഗസ്തിനുമിടെയാണ് വ്യാജ റഷ്യന്‍ നിര്‍മിത പേജുകളിലൂടെ  80000ഓളം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതെന്നാണ് നിഗമനമെന്നും സെനറ്റ് മുമ്പാകെ ഹാജരാക്കാനായി തയ്യറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. 29 ദശലക്ഷം യുഎസ് പൗരന്‍മാര്‍ ഇത് നേരിട്ടുകണ്ടിട്ടുണ്ട്്്. റഷ്യന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട കമ്പനികള്‍ തയ്യാറാക്കി ദശലക്ഷക്കണക്കിനു പേര്‍ പങ്കിടുകയും ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.   ഇതുമായി ബന്ധപ്പെട്ട 120,000 വിവരങ്ങള്‍  അടങ്ങിയ 170 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തങ്ങള്‍ നശിപ്പിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. റഷ്യന്‍ ട്രോളര്‍മാര്‍ 18 യുട്യൂബ് ചാനലുകളിലൂടെ 1000ല്‍ അധികം രാഷ്്്ട്രീയകാര്യ വീഡിയോകള്‍ പോസ്റ്റ് ചെയ്തതായി ഗൂഗിളും തിങ്കളാഴ്ച അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപിന്റെ മൂന്ന് മുന്‍ സാഹായികള്‍ക്കെതിരേ അന്വേഷണസമിതി കൗണ്‍സിലര്‍ റോബര്‍ട്ട് മുള്ളര്‍ കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് വിവരങ്ങള്‍ പുറത്തുവിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss