|    May 27 Sat, 2017 2:41 am
FLASH NEWS

യുഎസ് തിരഞ്ഞെടുപ്പ്: ജോര്‍ജ് ഡബ്ല്യു ബുഷ് പ്രചാരണത്തിന്

Published : 17th February 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള മല്‍സരത്തില്‍ സഹോദരന്‍ ജെബ് ബുഷിനായി യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് പ്രചാരണത്തിനിറങ്ങി. ഇന്നലെ പാര്‍ട്ടി ആചാര്യന്മാരുമായി കൂടിക്കാഴ്ച നടത്തിയ ബുഷ് സൗത്ത് കാരലിനയില്‍ നടന്ന റാലിയിലും പങ്കെടുക്കുത്തു.
അതേസമയം, റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപാണ് മുന്നിട്ടുനില്‍ക്കുന്നത്. നിലവില്‍ നാലാം സ്ഥാനത്താണ് ജെബ് ബുഷ്. ജെബ് ബുഷിന്റെ അമ്മയും മുന്‍ പ്രസിഡന്റ് എച്ച് ഡബ്ല്യു ബുഷിന്റെ ഭാര്യയുമായ ബാര്‍ബറ ബുഷ് കഴിഞ്ഞയാഴ്ച പ്രചാരണത്തിനിറങ്ങിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day