|    Nov 21 Wed, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് തിരഞ്ഞെടുപ്പിനിടെ മകന്‍ റഷ്യന്‍ അഭിഭാഷകയെ കണ്ടെന്ന് ട്രംപ്

Published : 7th August 2018 | Posted By: kasim kzm

ന്യൂജഴ്‌സി: യുഎസ് തിരഞ്ഞെടുപ്പിനിടെ മകന്‍ റഷ്യന്‍ അഭിഭാഷകയെ കണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍കക്ഷിയുടെ വിവരങ്ങള്‍ അറിയുന്നതിന് റഷ്യന്‍ അഭിഭാഷക നതാലിയ വെസെല്‍നിസ്‌കയെ മകന്‍ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപ് ടവറില്‍ വച്ചു മൂത്ത പുത്രന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ ആണ് റഷ്യന്‍ അഭിഭാഷകയെ കണ്ടത്. എന്നാല്‍, ട്രംപ് ജൂനിയറിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നതെല്ലാം വ്യാജ വാര്‍ത്തയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. എതിര്‍കക്ഷിയെ കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി നടത്തിയ കൂടിക്കാഴ്ചയാണ്. പൂര്‍ണമായും നിയമപരവും രാഷ്ട്രീയത്തില്‍ എല്ലായ്‌പ്പോഴും നടക്കുന്നതാണെന്നും ട്രംപ് ട്വീറ്റിലൂടെ പറഞ്ഞു. അതേസമയം, കൂടിക്കാഴ്ചയെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss