|    Jun 24 Sun, 2018 6:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് : ട്രെയിനില്‍ രണ്ടുപേര്‍കുത്തേറ്റു മരിച്ചു

Published : 28th May 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഒറിഗോണിലെ പോര്‍ട്ട്‌ലന്‍ഡ് ലൈറ്റ് റെയില്‍ ട്രെയിനില്‍ രണ്ടു മുസ്‌ലിം യുവതികളെ വംശീയമായി അപമാനിക്കാന്‍ ശ്രമിച്ചതിനെ ചോദ്യംചെയ്ത രണ്ടുപേര്‍ കുത്തേറ്റു മരിച്ചു. മറ്റൊരു യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നാലെ ട്രെയിനില്‍നിന്നിറങ്ങി ഓടിയ ആളെ വെള്ളിയാഴ്ച ഉച്ചയോടെ പോലിസ് അറസ്റ്റ് ചെയ്തു. കത്തിക്കുത്തിനു മുമ്പായി നിരവധി വിഷയങ്ങളില്‍ ബഹളം വച്ച അക്രമി സ്ത്രീകള്‍ക്കുനേരെ തിരിയുകയായിരുന്നുവെന്ന് പോലിസ് വക്താവ് പെറ്റി സിംപ്‌സണ്‍ പറഞ്ഞു. ഇയാളുടെ ആക്രോശം പരിധിവിട്ടതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു. ഇതോടെ ക്രുദ്ധനായ അക്രമി കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്ന് സിംപ്‌സണ്‍ പറഞ്ഞു. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. കിഴക്കന്‍ ഭാഗത്തേക്കു പോവുകയായിരുന്ന മാക്‌സ് ട്രെയിനിലാണ് സംഭവം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss