|    Jul 16 Mon, 2018 6:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ്: ട്രംപിന്റെ യാത്രാവിലക്കിനെതിരേ കോടതി

Published : 9th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച യാത്രാവിലക്ക്് ഉത്തരവിനെതിരേ ഫെഡറല്‍ അപ്പീല്‍ കോടതി. ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കുന്നതാണ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവ്. മൂന്നുമാസമാണ് വിലക്കിന്റെ കാലാവധി. അഭയാര്‍ഥി പുനരധിവാസ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്തവരെ വിലക്കിന്റെ പരിധിയിലുള്‍പ്പെടുത്താനാവില്ലെന്ന് ഒമ്പതാം യുഎസ് സര്‍ക്യൂട്ട് കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. യുഎസില്‍ നിയമപരമായ താമസാവകാശമുള്ളവരുടെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും അടക്കമുള്ള ബന്ധുക്കളെയും വിലക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല. യുഎസില്‍ താമസിക്കുന്നവരുടെ ബന്ധുക്കളെയും അഭയാര്‍ഥി പുനരധിവാസ ഏജന്‍സികള്‍ അംഗീകരിച്ചവരെയും വിലക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കാരണം യുഎസ് സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ സങ്കുചിതമായ കാഴ്ചപ്പാടാണ് ട്രംപ് സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. യാത്രാവിലക്കിനെതിരേ ഹവായ് സംസ്ഥാനം സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്യൂട്ട് കോടതിയുടെ ഉത്തരവ്. ഇറാന്‍, സിറിയ, ലിബിയ, സോമാലിയ, സുദാന്‍, യമന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്  വിലക്കിന്റെ പരിധിയില്‍ പെടുന്നത്. വിലക്ക് ഭാഗികമായി മാത്രമേ പ്രാബല്യത്തിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും രാജ്യത്തെ വ്യക്തികളോ സ്ഥാപനങ്ങളോ ആയി ബന്ധമുള്ളവരെ വിലക്ക് ബാധിക്കരുതെന്നും യുഎസ് സുപ്രിംകോടതി ജൂണില്‍ ഉത്തരവിട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss