|    May 26 Fri, 2017 1:55 am
FLASH NEWS

യുഎസ് ജിഹാദികളെ വളര്‍ത്തുന്നു: ലാവ്‌റോവ്

Published : 1st October 2016 | Posted By: SMR

മോസ്‌കോ: സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനായി യുഎസ് ജിഹാദി സംഘങ്ങളെ വളര്‍ത്തുന്നതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്‌റോവ്. അല്‍ നുസ്ര ഫ്രണ്ട് എന്ന പേരില്‍ നേരത്തേ അറിയപ്പെട്ടിരുന്ന ജബ്ഹത് ഫതഹ് അല്‍ശാം സായുധസംഘത്തെ യുഎസ് പിന്തുണനല്‍കുന്ന വിമതസംഘങ്ങളില്‍ നിന്നു ഒഴിവാക്കാമെന്ന വാഗ്ദാനം യുഎസ് ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ സംഘത്തെ വളര്‍ത്താനാണ് യുഎസ് ശ്രമിക്കുന്നത്. സിറിയയില്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day