|    Jul 20 Fri, 2018 6:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ്, ജപ്പാന്‍ നേതാക്കളുമായി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി

Published : 20th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഉത്തര കൊറിയയും പാകിസ്താനും തമ്മിലുള്ള ആണവ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. യുഎന്‍ പൊതുസമ്മേളനത്തിനിടെ യുഎസ്, ജപ്പാന്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് സുഷമ ഇക്കാര്യം പറഞ്ഞത്. യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍, ജപ്പാന്‍ വിദേശകാര്യ മന്ത്രി ടാറോ കോനോ എന്നിവരുമായിട്ടായിരുന്നു സുഷമയുടെ കൂടിക്കാഴ്ച. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും വൈററ് ഹൗസ് ഉപദേശകയുമായ  ഇവാന്‍ക ട്രംപുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും സ്ത്രീകളിലെ സംരഭകത്വ ശേഷിയെക്കുറിച്ചും തൊഴില്‍ ശക്തി മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമാണ് ഇവാന്‍കയും സുഷമ സ്വരാജും ചര്‍ച്ച നടത്തിയത്. നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടി യിലേക്കുള്ള യുഎസ്്് പ്രതിനിധി സംഘത്തെ നയിക്കുക ഇവാന്‍കയാണ്. നേരത്തേ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുമായും ഭൂട്ടാന്‍ വിദേശകാര്യമന്ത്രി ത്‌ഷെറിങ് തോഗെ എന്നിവരുമായും വിദേശകാര്യ മന്ത്രി ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയിരുന്നു. ഉഭയകക്ഷിബന്ധം സംബന്ധിച്ച വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ്‌കുമാര്‍  അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss