|    Jul 24 Mon, 2017 8:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് കോണ്‍ഗ്രസ്സിലേക്ക് മല്‍സരിക്കാന്‍ രണ്ട് ഭിന്നലിംഗക്കാര്‍

Published : 1st July 2016 | Posted By: SMR

ലോസ് ആഞ്ചലസ്: നവംബറില്‍ നടക്കുന്ന യുഎസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രണ്ട് ഭിന്നലിംഗക്കാര്‍. യുട്ടായില്‍ നിന്നു മിസ്റ്റി സ്‌നോ (30), കൊളറാഡോയില്‍ മിസ്റ്റി പ്ലോറൈറ്റ് (33) എന്നിവരാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇരുവരും പ്രൈമറി വോട്ടെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടത്. വിജയിച്ചാല്‍ യുഎസ് ചരിത്രത്തില്‍ ആദ്യമായായിരിക്കും ഭിന്നലിംഗക്കാര്‍ സഭയിലെത്തുന്നത്.
യുട്ടായിലെ പലചരക്കുകടയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന സ്‌നോ യുഎസ് സെനറ്റിലേക്കും മൈക്രോസോഫ്റ്റിലെ മുന്‍ ജീവനക്കാരിയായ പ്ലോറൈറ്റ് (33) ജനപ്രതിനിധി സഭയിലേക്കുമാണ് മല്‍സരിക്കുന്നത്. യുഎസ് സെനറ്റിലേക്ക് മല്‍സരിക്കുന്ന ആദ്യഭിന്നശേഷിക്കാരിയാണ് സ്‌നോ.
തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍ കൂടിയായിരിക്കും സ്‌നോ. ഭിന്നശേഷിക്കാരിയെന്ന നിലയിലല്ല താന്‍ മല്‍സരിക്കുന്നതെന്നും ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുക എന്നതാണ് ലക്ഷ്യമെന്നും സ്‌നോ പറഞ്ഞു. പോള്‍റൈറ്റ് ഹൗസ് ഓഫ് ജനപ്രതിനിധി സഭയിലേക്കു മല്‍സരിക്കുന്ന ആദ്യത്തെ ഭിന്നലിംഗക്കാരിയല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക