|    Nov 13 Tue, 2018 3:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം വനിതകളായി റാഷിദയും ഇല്‍ഹാനും

Published : 8th November 2018 | Posted By: kasim kzm

ഷിക്കാഗോ: യുഎസ് കോണ്‍ഗ്രസ്സിലെ ആദ്യ മുസ്്‌ലിം വനിതകളായി ഫലസ്തീനി, സൊമാലിയന്‍ അഭയാര്‍ഥികള്‍. ഫലസ്തീന്‍ വംശജയായ റാഷിദ തഹ്്‌ലീബ്് (42), ഇല്‍ഹാന്‍ ഉമര്‍ (37) എന്നിവരാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസ്സിലേക്ക്് തിരഞ്ഞെടുക്കപ്പെട്ടത്്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധ നടപടിക്കെതിരേ ശക്തമായി പ്രതികരിക്കുന്നവരാണ് ഇരുവരും.
മിന്നിസോട്ടയിലെ മിന്നിയാപോളിസില്‍ നിന്നാണ് ഇല്‍ഹാന്‍ ഉമര്‍ കോണ്‍ഗ്രസ്സിലെത്തിയത്്. കോണ്‍ഗ്രസ്സിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം ആയിരുന്ന കീത് എല്ലിസനിന്റെ പിന്‍ഗാമി കൂടിയാണിവര്‍. താന്‍ ഒരു മുസ്‌ലിമും കറുത്തവര്‍ഗക്കാരിയുമാണെന്നും ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണു താന്‍ മല്‍സരിക്കുന്നതെന്നും ഇല്‍ഹാന്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായ കാലത്ത് തന്റെ എട്ടാമത്തെ വയസ്സിലാണ് ഇല്‍ഹാന്‍ മാതാപിതാക്കള്‍ക്കൊപ്പം സോമാലിയ വിട്ടത്. എട്ടുവര്‍ഷം കെനിയയിലെ അഭയാര്‍ഥിക്യാംപില്‍ കഴിഞ്ഞ ഇല്‍ഹാന്റെ കുടുംബം 1997ല്‍ മിന്നിസോട്ടയിലേക്ക് കുടിയേറുകയായിരുന്നു. 2016ല്‍ ഇല്‍ഹാം മിന്നിസോട്ട ലജിസ്ലേറ്റീവ് അസംബ്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലൈംഗികാരോപണങ്ങളെ തുടര്‍ന്നു തല്‍സ്ഥാനത്ത് ഉണ്ടായിരുന്ന ജോണ്‍ കോണ്‍യേഴ്‌സ് രാജി വച്ച ഒഴിവിലാണു റാഷിദ മല്‍സരിച്ചത്.
മിഷിഗണില്‍ നിന്നാണു റാഷിദ തിരഞ്ഞെടുക്കപ്പെട്ടത്. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ ഫലസ്തീന്‍ അമേരിക്കന്‍ വനിത കൂടിയാണിവര്‍. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് എതിരായ അക്രമം വര്‍ധിച്ചതും തന്നെ മല്‍സരിക്കാന്‍ പ്രേരിപ്പിച്ചതായി റാഷിദ പ്രതികരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss