|    Dec 15 Sat, 2018 6:01 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് കാറുകളുടെ തീരുവ ചൈന കുറയ്ക്കുമെന്ന് ട്രംപ്‌

Published : 5th December 2018 | Posted By: kasim kzm

ബെയ്ജിങ്: യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ ഇറക്കുമതിത്തീരുവ ചൈന കുറയ്ക്കും. കാറുകള്‍ക്കുള്ള ഇറക്കുമതിത്തീരുവ 40 ശതമാനം കുറയ്ക്കാന്‍ ചൈന തയ്യാറായതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ട്വീറ്റീലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ ചൈനയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ചൈനയുടെ പ്രതികരണം സംബന്ധിച്ച വിശദാംശങ്ങള്‍ ട്രംപും വെളിപ്പെടുത്തിയില്ല.
യുഎസില്‍ നിന്നു ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ താരിഫ് 40 ശതമാനം വെട്ടിക്കുറയ്ക്കണമെന്നു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് തീരുവ കുറയ്ക്കാന്‍ ചൈന തയ്യാറായത്.
ജി20 ഉച്ചകോടിയുടെ സമാപനത്തിന്റെ അത്താഴവിരുന്നിനിടെ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങും നടത്തിയ കൂടിക്കാഴ്ചയില്‍ പുതിയ വ്യാപാര കരാറിലേര്‍പ്പെടുന്നതു വരെ നികുതിവര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ചൈനയും യുഎസും തമ്മില്‍ ധാരണയായിരുന്നു. 90 ദിവസത്തിനകം പുതിയ വ്യാപാര ഉടമ്പടിയില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തണം. 90 ദിവസത്തിനുള്ളില്‍ സാങ്കേതികവിദ്യാ കൈമാറ്റം, ഭൗതികസ്വത്തുക്കള്‍, കാര്‍ഷികം, സൈബര്‍ മോഷണം എന്നിവയില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇരുരാജ്യങ്ങളും പരസ്പരം വര്‍ധിപ്പിച്ച നികുതിയില്‍ തുടരും.
കഴിഞ്ഞ സപ്തംബറില്‍ 10 ശതമാനവും ജി 20 ഉച്ചകോടിക്കു മുമ്പ് 267,000 കോടി ഡോളറുമാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയത്. അധിക നികുതി പിന്‍വലിക്കണമെന്ന് ഇരു പ്രസിഡന്റുമാരും തങ്ങളുടെ സാമ്പത്തിക വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ 2,00,000 കോടിയുടെ അധിക നികുതി ഏര്‍പ്പെടുത്താന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. പകരം ചൈനയും യുഎസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ അധികനികുതി ഏര്‍പ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത വ്യാപാര യുദ്ധം ആഗോളവിപണിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss