|    Jan 18 Wed, 2017 12:44 am
FLASH NEWS

യുഎസ്: കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം തുടരുന്നു; പോലിസുകാര്‍ക്കെതിരേ ഭീഷണിസന്ദേശങ്ങള്‍

Published : 11th July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ കറുത്ത വര്‍ഗക്കാരുടെ കൊലപാതകത്തില്‍ പോലിസുകാര്‍ക്കെതിരായുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്ത നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തു. മിനെസോട്ട സംസ്ഥാനത്തെ റോഡുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു. ലൂസിയാനയിലെ ബാറ്റണ്‍ റോഷില്‍ ന്യൂ ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി പ്രവര്‍ത്തകരും പോലിസുമായി ഏറ്റുമുട്ടി.
കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധറാലിക്കിടെ അഞ്ച് പോലിസുകാര്‍ കൊല്ലപ്പെട്ട ഡാളസില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പുതുതായി ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് ആസ്ഥാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മിനെസോട്ടയിലും ലൂസിയാനയിലും പോലിസ് വെടിവയ്പില്‍ കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. കറുത്തവരുടെ ജീവിതങ്ങളും പ്രധാനപ്പെട്ടത് എന്ന (ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍) മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിനുപേരാണ് യുഎസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധറാലികളില്‍ പങ്കെടുത്തത്.
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ഡെറേ മക്‌കെസണ്‍ കഴിഞ്ഞ ദിവസം ബാറ്റണ്‍ റോഷ് പോലിസ് ആസ്ഥാനത്തിനു സമീപം നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ അറസ്റ്റിലായിരുന്നു. കാലഫോര്‍ണിയ, ഫ്‌ളോറിഡ, കൊളറാഡോ, ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ, ഫിലാഡെല്‍ഫിയ, സാന്‍ഫ്രാന്‍സിസ്‌കോ, ഫീനിക്‌സ്, റോഡ് ഐലന്റ്, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലും ഇന്നലെ പ്രതിഷേധറാലികള്‍ തുടര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക