|    Jul 28 Fri, 2017 12:24 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുഎസ് ഓപണ്‍: സെറീന, മുറേ രണ്ടാംറൗണ്ടില്‍

Published : 1st September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: വനിതാ സിംഗിള്‍സില്‍ മുന്‍ ജേതാവായ അമേരിക്കയുടെ സെറീന വില്യംസ്, റിയോ ഒളിംപിക്‌സ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ വിജയിയായ ബ്രിട്ടന്റെ ആന്‍ഡി മുറേ എന്നിവര്‍ യുഎസ് ഓപണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
ഇവര്‍ക്കു പുറമേ പുരുഷ സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മൂന്നാം സീഡായ സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക, ജപ്പാന്റെ കെയ് നിഷിങ്കോരി വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പറായ അമേരിക്കയുടെ വീനസ് വില്യംസ്, റുമാനിയയുടെ സിമോണ ഹലെപ്, പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക എന്നിവരും രണ്ടാംറൗണ്ടില്‍ പ്രവേശിച്ചു.
റഷ്യയുടെ എകതറീന മകരോവയെയാണ് ലോക ഒന്നാം നമ്പര്‍ താരമായ സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-3. എന്നാല്‍, ചെക്ക് റിപബ്ലിക്കിന്റെ ലുകാസ് റോസോളിനെതിരേ 6-3, 6-2, 6-2 എന്ന സ്‌കോറിനായിരുന്നു രണ്ടാം സീഡായ മുറേയുടെ ജയം. വാവ്‌റിന്‍ക സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെയും വീനസ് ഉക്രെയ്‌നിന്റെ കതറീന കൊസോവയെയുമാണ് തോല്‍പ്പിച്ചത്.
അതേസമയം, 29ാം സീഡായ സെര്‍ബിയയുടെ അന ഇവാനോവിക്കിനെ ചെക്ക് റിപബ്ലിക്കിന്റെ ഡെനിസ അല്ലെര്‍ട്ടോവയും അമേരിക്കയുടെ സാം ക്യൂറേയെ സെര്‍ബിയയുടെ ജാന്‍കോ ടിപ്‌സറെവിക്കും ആദ്യറൗണ്ടില്‍ തന്നെ ഞെട്ടിച്ചു. നിഷിങ്കോരി ജര്‍മന്‍ താരം ബെഞ്ചമിന്‍ ബെക്കറിനെയാണ് പരാജയപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക