|    May 25 Thu, 2017 6:15 pm
FLASH NEWS

യുഎസ് ഓപണ്‍: സെറീന, മുറേ, ഡെല്‍പോട്രോ മൂന്നാംറൗണ്ടില്‍

Published : 3rd September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: നിലവിലെ ഒളിംപിക് ജേതാവായ ബ്രിട്ടന്റെ ആ ന്‍ഡി മുറേ, വനിതകളില്‍ ലോക ഒന്നാംനമ്പര്‍ സെറീന വില്യംസ് എന്നിവര്‍ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ കടന്നു. മൂന്നാം സീ ഡായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക, അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, ആറാം സീഡ് ജപ്പാന്റെ കെയ് നിഷികോരി, 14ാം സീഡ് ആസ്‌ത്രേലിയയുടെ നിക് കിര്‍ഗിയോസ് എന്നിവരും പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ട് മല്‍സരങ്ങളില്‍ ജയം നേടി.
സ്പാനിഷ് താരം മാര്‍സെല്‍ ഗ്രനോളേഴ്‌സിനെയാണ് ലോക രണ്ടാം നമ്പര്‍ കൂടിയായ മുറേ രണ്ടാംറൗണ്ടില്‍ അനായാസം മറികടന്നത്. നേരിട്ടുള്ള സെറ്റുക ള്‍ക്കായിരുന്നു മുറേയുടെ വിജ യം. സ്‌കോര്‍: 6-4, 6-1, 6-4.
2012ല്‍ യുഎസ് ഓപണില്‍ മുത്തമിട്ട മുറേ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ അമേരിക്കയിലെത്തിയത്. ഫ്രാന്‍സിന്റെ ഗില്ലെസ് സൈമണും ഇറ്റലിയുടെ പാലോ ലോറെന്‍സിയും തമ്മിലുള്ള മല്‍സരത്തിലെ വിജയിയാണ് മൂന്നാംറൗണ്ടില്‍ മുറേയുടെ എതിരാളി.
മറ്റു രണ്ടാംറൗണ്ട് മല്‍സരങ്ങളില്‍ വാവ്‌റിന്‍ക 6-1, 7-6, 7-5 ന് ജിയാന്നെസിയെയും ഡെല്‍പോട്രോ 7-6, 6-3, 6-2ന് ജോണ്‍സനെയും നി ഷികോരി 6-4, 4-6, 6-4, 6-3ന് കഷാനോവിനെയും തോല്‍പ്പിച്ചു.
ഏഴാം യുഎസ് ഓപണ്‍ ലക്ഷ്യമിട്ടെത്തിയ സെറീന നാട്ടുകാരിയായ വാനിയാ കിങിനെയാണ് 6-3, 6-3ന് തകര്‍ത്തത്. സെറീനയുടെ 306ാം ഗ്രാന്റ് സ്ലാം വിജയമായിരുന്നു ഇത്. ഇതിഹാസതാരം മാര്‍ട്ടിന നവര ത്തിലോവയുടെ പേരിലുള്ള റെക്കോഡിനൊപ്പമെത്താനും സെറീനയ്ക്കു സാധിച്ചു.
മറ്റു മല്‍സരങ്ങളില്‍ വീനസ് 6-2, 6-3ന് ജോര്‍ജസിനെയും ഹാലെപ് 6-3, 6-4ന് സഫറോവയെയും റഡ്‌വാന്‍സ്‌ക 7-6, 6-3 ന് ബ്രോഡിയെയും കീഴടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day