|    Jul 22 Sun, 2018 9:50 pm
FLASH NEWS
Home   >  News now   >  

യുഎസ് ഓപണ്‍: റാഫേല്‍ നദാല്‍ കെവിന്‍ ആന്‍ഡേഴ്‌സണ്‍ ഫൈനല്‍

Published : 9th September 2017 | Posted By: ev sports

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ – കെവിന്‍ ആന്‍ഡേഴ്‌സണ്‍ ഫൈനല്‍. സെമിയില്‍ സൂപ്പര്‍ താരം റോജര്‍ ഫെഡററെ അട്ടിമറിച്ച അര്‍ജന്റീനയുടെ  യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ മുട്ടുകുത്തിച്ചാണ് നദാല്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഫൈനലില്‍ വിജയിച്ചാല്‍ നദാല്‍ നേടുന്ന മൂന്നാമത്തെ യുഎസ് ഓപണ്‍ കിരീടവും 16ാം ഗ്രാന്റ്സ്ലാം കിരീടവുമാവും ഇത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 6-0, 6-3, 6-2 എന്ന സ്‌കോറിനാണ് നദാല്‍ വിജയം പിടിച്ചെടുത്തത്.
ആദ്യ സെറ്റില്‍ അടിപതറിയ നദാല്‍ രണ്ടാം സെറ്റില്‍ ഐതിഹാസിക തിരിച്ചുവരവാണ് നടത്തിയത്. എതിരാളിക്ക് ഒരവസരം പോലും നല്‍കാതെ 6-0ന് കളി പിടിച്ചെടുത്ത നദാല്‍ പിന്നീടുള്ള രണ്ട് സെറ്റും അനായാസമായി സ്വന്തമാക്കുകയായിരുന്നു. ലോക റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരനായ നദാലിന് മുന്നില്‍ മുട്ടുകുത്തിയെങ്കിലും ഫെഡററെ അട്ടിമറിച്ച് കൈയടി നേടിയാണ് 24ാം സീഡായ ഡെല്‍ പോട്രോ യുഎസ് ഓപണില്‍ നിന്ന് പുറത്തായത്.
ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന നദാല്‍ ഫ്രഞ്ച് ഓപണില്‍ സ്്റ്റാന്‍ വാവ്‌റിങ്കയെ തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്നു. അതേ സമയം ആസ്‌ത്രേലിയന്‍ ഓപണിന്റെ ഫൈനല്‍ കളിച്ചെങ്കിലും ഫെഡററോട് പരാജയപ്പെടുകയും ചെയ്തു.
അതേ സമയം സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് കെവിന്‍ ആന്‍ഡേഴ്‌സണ്‍ ഫൈനലില്‍ കടന്നത്. ആദ്യ ഗ്രാന്റ് സ്ലാം ഫൈനല്‍ കളിക്കുന്ന ആന്‍ഡേഴ്‌സണ്‍ 4-6, 7-5, 6-3, 6-4 എന്ന സ്‌കോറിനാണ് വിജയം നേടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss