|    Jan 22 Sun, 2017 3:49 pm
FLASH NEWS
Home   >  Sports  >  Others  >  

യുഎസ് ഓപണ്‍ ബാഡ്മിന്റണ്‍: ജയറാം, പവാര്‍ ക്വാര്‍ട്ടറില്‍

Published : 9th July 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ താരങ്ങളായ അജയ് ജയറാം, ആനന്ദ് പവാര്‍ എന്നിവര്‍ യുഎസ് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍ അഞ്ചാം സീഡായ മലയാളി താരം എച്ച് എസ് പ്രണോയ്, ബി സായ് പ്രണീത്, പ്രതുല്‍ ജോഷി, തന്‍വി ലാദ് എന്നിവര്‍ രണ്ടാംറൗണ്ടില്‍ തോറ്റു പുറത്തായി.
ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്രി-ബി സുമീത് റെഡ്ഡി ജോടി അവസാന എട്ടിലേക്ക് മുന്നേറിയിട്ടുണ്ട്. വനിതകളില്‍ മേഘ്‌ന ജക്കാംപുദി-എസ് പൂര്‍വിഷ റാം ജോടിയും ക്വാര്‍ട്ടറില്‍ കടന്നു.
പോര്‍ച്ചുഗലിന്റെ പെഡ്രോ മാര്‍ട്ടിന്‍സിനെയാണ് ജയറാം 21-11, 21-15നു തോല്‍പ്പിച്ചത്. പവാര്‍ നാട്ടുകാരനായ പ്രതുല്‍ ജോഷിയെ 21-11, 21-13നു കീഴടക്കുകയായിരുന്നു. ജയറാമും പവാറും തമ്മിലാണ് ക്വാര്‍ട്ടര്‍ പോര്.
ദക്ഷിണ കൊറിയയുടെ ലീ ഹ്യുനിനോട് പ്രണോയ് പൊരുതിത്തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 23-25, 21-23.
അതേസമയം, ജപ്പാന്റെ കസുമാസ സകായിയാണ് ആറാം സീ ഡായപ്രണീതിനെ 21-13, 17-21, 20-22ന് മറികടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക