|    Jan 25 Wed, 2017 1:04 am
FLASH NEWS

യുഎസ് ഓപണ്‍: നദാല്‍ പുറത്ത്, ജോകോവിച്ച് ക്വാര്‍ട്ടറില്‍

Published : 6th September 2016 | Posted By: SMR

ന്യുയോര്‍ക്ക്: മുന്‍ ചാംപ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ അപ്രതീക്ഷിത തോല്‍വിയോടെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ നിലവിലെ ജേതാവും സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക് ജോകോവിച്ച് ജയത്തോടെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
നാലാം സീഡായ നദാലിനെ പ്രീക്വാര്‍ട്ടറില്‍ 24ാം സീഡായ ഫ്രാന്‍സിന്റെ ലുകാസ് പൗളിയാണ് അട്ടിമറിച്ചത്. അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നദാലിനെ പൗളി മുട്ടുകുത്തിച്ചത്. സ്‌കോര്‍: 6-1, 2-6, 6-4, 3-6, 7-6. ജയത്തോടെ പൗളി ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.
എന്നാല്‍, ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ബ്രിട്ടന്റെ കെയ്ല്‍ എഡ്മുണ്ടിനെ തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 6-2, 6-1, 6-4. അമേരിക്കയുടെ ജാക്ക് സോക്കിനെ പരാജയപ്പെടുത്തിയ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങയാണ് ക്വാര്‍ട്ടറില്‍ ജോകോവിച്ചിന്റെ എതിരാളി.
വനിതാ വിഭാഗം സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറിലെ ജയത്തോടെ കരോലിന വോസ്‌നിയാക്കി, ആഞ്ചലിക് കെര്‍ബര്‍, റോബെര്‍ട്ട വിന്‍സി എന്നിവരും ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.
അതേസമയം, മികസ് ഡബിള്‍സില്‍ റഷ്യയുടെ ഇവാന്‍ ഡോഡിങിനൊപ്പം റാക്കറ്റേന്തിയ സാനിയക്ക് രണ്ടാംറൗണ്ടിലാണ് അടിതെറ്റിയത്. ചെക്ക് റിപബ്ലിക്കിന്റെ ബര്‍ബോറ ക്രജ്‌സികോവ-ക്രൊയേഷ്യയുടെ മാരിന്‍ ഡ്രഗഞ്ജ ജോടിയാണ് ടോപ് സീഡായ ഇന്തോ-റഷ്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-4.
ഇനി വനിതാ ഡബിള്‍സിലാണ് സാനിയയുടെ പ്രതീക്ഷ. വനിതാ ഡബിള്‍സില്‍ ചെക്ക് റിപബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രികോവയ്‌ക്കൊപ്പം റാക്കറ്റേന്തുന്ന സാനിയ ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ പ്രവേശിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക