|    Oct 20 Sat, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുഎസ് ഓപണ്‍ ടെന്നിസ് : ഫെഡററും നദാലും ക്വാര്‍ട്ടറില്‍

Published : 6th September 2017 | Posted By: fsq

 

ന്യുയോര്‍ക്ക്: സൂപ്പര്‍ താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ ഫെഡറര്‍ ജര്‍മനിയുടെ ഫിലിപ്പ് കോള്‍ഷ്‌ക്രിബറെ തകര്‍ത്തപ്പോള്‍ നദാല്‍ ഉക്രെയ്ന്‍ താരം അലക്‌സാണ്ടര്‍ ഡോള്‍ഗോപോലോവിനെയും തറപറ്റിച്ചു.ഫെഡറര്‍ എതിരില്ലാതെ മൂന്ന് സെറ്റും പിടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 6-2, 7-5. നദാലും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അലക്‌സാണ്ടറെ കീഴടക്കിയത്. സ്‌കോര്‍ 6-2, 6-4, 6-1.ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഫെഡററുടെ എതിരാളിയാവുമ്പോള്‍ നദാലിന്റെ എതിരാളി റഷ്യയുടെ 19 വയസ്സുകാരന്‍ ആന്‍ഡ്രേ റൂബ്ലേവാണ്. 2013നു ശേഷം ഇതാദ്യമായാണ് നദാല്‍ യുഎസ് ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. ആന്‍ഡി റോഡിക്കിനു ശേഷം യുഎസ് ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് റൂബ്ലേവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss