|    Oct 16 Tue, 2018 9:02 am
FLASH NEWS
Home   >  News now   >  

യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്: വീനസ് വില്യംസ് സെമിയില്‍

Published : 6th September 2017 | Posted By: ev sports


ന്യൂയോര്‍ക്ക്: അമേരിക്കയുടെ സൂപ്പര്‍ താരം വീനസ് വില്യംസ് യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ രണ്ട് തവണ വിംബിള്‍ഡണ്‍ കിരീടം ചൂടിയിട്ടുള്ള പെട്ര കിറ്റോവയെ തകര്‍ത്താണ് വീനസ് സെമി ബര്‍ത്തുറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ ജയം. സ്‌കോര്‍ 6-3, 3-6, 7-6.
സെമിയില്‍ കടന്നതോടെ യുഎസ് ഓപണിന്റെ സെമിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും വീനസ് സ്വന്തമാക്കി. ഏഴ് തവണ ഗ്രാന്റ്സ്ലാം കിരീടം ചൂടിയിട്ടുള്ള വീനസിന് നിലവില്‍ 37 വയസ്സുണ്ട്. ഒമ്പതാം സീഡ് താരമായ വീനസിന്റെ സെമിയിലെ എതിരാളി സ്വന്തം നാട്ടുകാരിയും 83ാം റാങ്ക് താരവുമായ സ്ലോയെന്‍ സ്റ്റീഫന്‍സാണ്. പരിക്കിനെത്തുടര്‍ന്ന് 11 മാസം പുറത്തിരിക്കേണ്ടി വന്ന സ്ലോയെന്‍ ക്വാര്‍ട്ടറില്‍ 16ാം സീഡ് താരമായ അനസ്താജ സെവസ്‌തോവയെ 6-3, 3-6, 7-6 എന്ന സ്‌കോറിന് തകര്‍ത്താണ് സെമിയില്‍ കടന്നത്.
അതേ സമയം ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ശേഷം ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ റഷ്യയുടെ മരിയ ഷറപ്പോവ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍  സെവസ്‌തോവയോട് 5-7, 6-4, 6-2 എന്ന സ്‌കോറിന് തോല്‍വി ഏറ്റുവാങ്ങിയാണ് ഷറപ്പോവ യുഎസ് ഓപണില്‍ നിന്ന് പുറത്തായത്.
പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ സാം ക്വുറെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനാണ് ക്വുറെയെ മുട്ടുകുത്തിച്ചത്. സ്‌കോര്‍ 6-7, 7-6, 3-6, 6-7.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss