|    Jul 23 Mon, 2018 4:00 am
FLASH NEWS
Home   >  News now   >  

യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്: ഷറപ്പോവയും വീനസും ജയത്തോടെ മുന്നോട്ട്

Published : 2nd September 2017 | Posted By: ev sports


ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ മരിയ ഷറപ്പോവയ്ക്കും വീനസ് വില്യംസിനും ജയം. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ അമേരിക്കയുടെ സോഫിയ കെനിനെ മുട്ടുകിത്തിച്ചാണ് ഷറപ്പോവ അവസാന 16ലേക്ക് മുന്നേറിയത്. ഒരു മണിക്കൂറും ആറ് മിനിറ്റും മാത്രം നീണ്ട  പോരാട്ടത്തിനൊടുവില്‍ 7-5, 6-2 എന്ന സ്‌കോറിനാണ് ഷറപ്പോവ വിജയം സ്വന്തമാക്കിയത്.
അതേ സമയം ഗ്രീസിന്റെ മരിയ സാക്കരിയെ തോല്‍പ്പിച്ചാണ് അമേരിക്കയുടെ വീനസ് വില്യംസ് നാലാം റൗണ്ടില്‍ പ്രവേശിച്ചത്. തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ വീനസ് 6-3, 6-4 എന്ന സ്‌കോറിന് വിജയം പിടിച്ചടക്കുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ സ്‌പെയിന്റെ ഗാര്‍ബെയ്ന്‍ മുഗുരസും വിജയിച്ചു. സ്ലോവാക്യയുടെ മഗ്ഡലീന റിബറിക്കോവെയ വീഴ്ത്തിയാണ് മുഗുരസ വിജയിച്ചത്. സ്‌കോര്‍ 6-1, 6-1.
യുഎസ് ഓപണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ സഖ്യം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പുരുഷ ഡബിള്‍സില്‍ 10ാം സീഡായി മല്‍സരത്തിനെത്തിയ രോഹന്‍ ബൊപ്പണ്ണ പങ്കാളി ഉറുഗ്വേയുടെ പാബ്ലോ ക്യൂവസ് എന്നിവര്‍ ഫാബിയോ ഫോഗ്‌നിനി – സിമോണ ബോലെല്ലി സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. ഒരു മണിക്കൂറും 47 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ 5-7, 6-4, 6-4 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ സഖ്യം പരാജയം ഏറ്റുവാങ്ങിയത്.
മിക്‌സഡ് ഡബിള്‍സില്‍ ക്രായേഷ്യയുടെ ഇവാന്‍ ഡോഡിഗിനൊപ്പം റാക്കറ്റേന്തിയ സാനിയ ഫ്രഞ്ച് സഖ്യമായ ജെലീന ഒസ്തപെന്‍കോ- ഫാബ്രിസ് മാര്‍ട്ടിന്‍ സഖ്യത്തോടാണ് തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 7-5, 3-6, 6-10.
പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസും സഹതാരം പൂര്‍വ് രാജയും രണ്ടാം റൗണ്ടില്‍ കടന്നു. സെര്‍ബിയന്‍ സഖ്യമായ ജാന്‍കോ ടിപ്‌സര്‍വിക് – വിക്ടര്‍ ട്രിക്കി എന്നിവരെ തോല്‍പ്പിച്ചാണ് പേസ് സഖ്യത്തിന്റെ മുന്നേറ്റം. സ്‌കോര്‍ 6-1, 6-3.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss