|    Nov 15 Thu, 2018 9:04 pm
FLASH NEWS
Home   >  News now   >  

യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്: സാനിയയും ബൊപ്പണ്ണയും രണ്ടാം റൗണ്ടില്‍

Published : 1st September 2017 | Posted By: ev sports


ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യവും രോഹന്‍ ബൊപ്പണ്ണ സഖ്യവും രണ്ടാം റൗണ്ടില്‍. വനിതാ സിംഗിള്‍സില്‍ സാനിയ തന്റെ ചൈനീസ് പങ്കാളിയായ ഷുവായ് പെങിനൊപ്പം ക്രൊയേഷ്യയുടെ പെട്രെ മാര്‍ട്ടിക്ക് – ഡോണ വെക്കിക്ക് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 55 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 6-4, 6-1 എന്ന സ്‌കോറിനാണ് സാനിയ സഖ്യത്തിന്റെ വിജയം.
അതേ സമയം ഉറുഗ്വേയുടെ പാബ്ലോ ക്യുവാസിനൊപ്പം റാക്കറ്റേന്തുന്ന ബൊപ്പണ്ണ അമേരിക്കന്‍ സഖ്യമായ ബ്രാഡ്‌ലി ക്ലാഹ് – സ്‌കോട്ട് ലിപ്‌സി എന്നിവരെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 1-6, 6-3, 6-4.
പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരം റാഫേല്‍ നദാലും റോജര്‍ ഫെഡററും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഫെഡറര്‍ റഷ്യയുടെ യൂസ്‌നിയെ 6-1, 6-7, 4-6, 6-4, 6-2 എന്ന സ്‌കോറിന് മുട്ടുകുത്തിച്ചപ്പോള്‍ ജപ്പാന്റെ ഡാനിയലിനെ 4-6, 6-3, 6-2, 6-2 എന്ന സ്‌കോറിനാണ് നദാല്‍ വീഴ്ത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss