|    Jul 17 Tue, 2018 9:36 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്‌ : വീനസ് വില്യംസ് പുറത്ത്‌

Published : 9th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: അമേരിക്കയുടെ സൂപ്പര്‍ താരം വീനസ് വില്യംസ് യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. സെമിയില്‍ സ്വന്തം നാട്ടുകാരിയായ സ്ലോനി സ്റ്റീഫന്‍സാണ് വീനസിനെ അട്ടിമറിച്ചത്. ലോക റാങ്കിങില്‍ 83ാം സ്ഥാനക്കാരിയായ സ്ലോനി ഒമ്പതാം സീഡായ വീനസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് മുട്ടുകുത്തിച്ചത്. സ്‌കോര്‍ 1-6, 6-0, 5-7.ആദ്യ സെറ്റില്‍ ദയനീയമായി പരാജയപ്പെട്ട വീനസ് വില്യംസ് രണ്ടാം സെറ്റ് 6-0ന് സ്വന്തമാക്കി ഐതിഹാസിക തിരിച്ചുവരവാണ് കാഴ്ചവെച്ചത്. എന്നാല്‍ മൂന്നാം സെറ്റില്‍ 5-7 എന്ന സ്‌കോറിന് പൊരുതിവീണതോടെ വീനസിന്റെ യുഎസ് ഓപണ്‍ മോഹങ്ങള്‍ അവസാനിക്കുകയായിരുന്നു.വനിതാ സിംഗിള്‍സിലെ രണ്ടാം സെമിയില്‍ 20ാം സീഡ് താരം വാന്‍ഡെവെഗിനെ അനായാസം കീഴടക്കിയാണ് മാഡിസണ്‍ കെയ്‌സ് ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 15ാം സീഡ് താരമായ മാഡിസണ്‍  കെയ്‌സിന്റെ വിജയം. സ്‌കോര്‍ 6-1, 6-2. ഇതോടെ അമേരിക്കന്‍ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ഫൈനല്‍ മല്‍സരത്തിനാവും വനിതാ സിംഗിള്‍സ് മല്‍സരം സാക്ഷ്യം വഹിക്കുക. ആതിഥേയ താരങ്ങള്‍ അണിനിരക്കുന്ന ഫൈനലില്‍ 15ാം സീഡ് മാഡിസണ്‍ കെയ്‌സ് സീഡില്ലാ താരം സ്ലോനി സ്റ്റീഫനെ നേരിടും. 2002ല്‍ വീനസ് വില്യംസും സെറീന വില്യംസും മാറ്റുരച്ചതിന് ശേഷം യുഎസ് ഓപണില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ ഫൈനല്‍ വരുന്നത്. പുരുഷ സിംഗിള്‍സിന്റെ സെമിയില്‍  ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് നദാലിന്റെ എതിരാളി. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണും സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയും ഏറ്റുമുട്ടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss