|    Jul 27 Thu, 2017 8:30 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുഎസ് ഓപണ്‍: ജോകോവിച്ച്-വാവ്‌റിന്‍ക ഫൈനല്‍

Published : 11th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ നിലവിലെ ചാംപ്യനായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിന്‍കയെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30നാണ് കിരീടപ്പോരാട്ടം അരങ്ങേറുന്നത്. മല്‍സരം ടെന്‍ 1ല്‍ തല്‍സമയ സംപ്രേക്ഷണമുണ്ട്.
സെമി ഫൈനലില്‍ 10ാം സീഡായ ഫ്രാന്‍സിന്റെ ഗേല്‍ മോണ്‍ഫില്‍സിനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം റാങ്കുകാരാനായ ജോകോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. സീസണില്‍ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ജോകോവിച്ചിന്റെ ജയം ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു. നേരത്തെ ആസ്‌ത്രേലിയന്‍ ഓപണിലും ഫ്രഞ്ച് ഓപണിലും ജോകോവിച്ച് കിരീടം ഉയര്‍ത്തിയിരുന്നു.
മൂന്നാം സെറ്റില്‍ മാത്രമാണ് മോന്‍ഫില്‍സിന് ജോകോവിച്ചിനെതിരേ ഭീഷണി ഉയര്‍ത്താനായത്. മറ്റു മൂന്ന് സെറ്റുകളിലും അനായാസമായിരുന്നു ഒന്നാം സീഡ് കൂടിയായ സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍: 6-3, 6-2, 3-6, 6-2. മല്‍സരത്തിനിടെ പരിക്ക് അലട്ടിയെങ്കിലും അവയൊന്നും വകവയ്ക്കാതെ ജോകോവിച്ച് ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. മല്‍സരം രണ്ട് മണിക്കൂറും 32 സെക്കന്‍ഡുമാണ്  നീണ്ടുനിന്നത്.
അതേസമയം, ആറാം സീഡായ ജപ്പാന്റെ കെയ് നിഷികോരിയെ മറികടന്നാണ് വാവ്‌റിന്‍ക കരിയറിലാദ്യമായി യുഎസ് ഓപണിന്റെ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യസെറ്റ് കൈവിട്ടതിനു ശേഷമാണ് മൂന്നാം സീഡ് കൂടിയായ വാവ്‌റിന്‍ക തിരിച്ചടിച്ചത്. സ്‌കോര്‍: 4-6, 7-5, 6-4, 6-2.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക