|    Mar 27 Mon, 2017 6:08 pm
FLASH NEWS

യുഎസ് ഓപണ്‍: ജോകോവിച്ച്, കെര്‍ബര്‍ സെമിയില്‍

Published : 8th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: നിലവിലെ ജേതാവും ലോക ഒന്നാം റാങ്കുകാരനുമായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച് യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. 10ാം സീഡായ ഫ്രാന്‍സിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സാണ് സെമിയില്‍ ജോകോവിച്ചിന്റെ എതിരാളി.
വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ രണ്ടാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ മുന്‍ ലോക ഒന്നാം റാങ്കുകാരിയായ ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിയുമായി ഏറ്റുമുട്ടും.
ജോകോവിച്ച് 6-3, 6-2നു ലീഡ് ചെയ്തു നില്‍ക്കെ എതിരാളിയായ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ പിന്‍മാറിയതിനെത്തുടര്‍ന്ന് പിന്‍മാറുകയായിരു ന്നു. ഈ ടൂര്‍ണമെന്റില്‍ ജോകോവിച്ചിനെതിരേ ഇത് മൂന്നാം എതിരാളിയാണ് പരിക്കേറ്റ് പിന്‍മാറുന്നത്.
റാഫേല്‍ നദാലിനെ അട്ടിമറിച്ചെത്തിയ ഫ്രഞ്ച് താരം ലൂക്കാസ് പൗളിയെയാണ് ക്വാര്‍ട്ടറില്‍ മോണ്‍ഫില്‍സ് 6-4, 6-3, 6-3നു തകര്‍ത്തത്.
വനിതകളില്‍ കെര്‍ബര്‍ 7-5, 6-0ന് റോബര്‍ട്ടോ വിന്‍സിയെ യും വോസ്‌നിയാക്കി 6-0, 6-2ന് അനസ്താസ്യ സെവസ്‌തോവയെയും തോല്‍പ്പിച്ചു.
സാനിയ സഖ്യം പുറത്ത്
ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയാ മിര്‍സ യുസ് ഓപണ്‍ ടെന്നി സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സാനിയ-ചെക് റിപബ്ലിക്കിന്റെ ബാര്‍ബോസ സ്‌ട്രൈക്കോവ സഖ്യം ടോപ് സീഡുകളും ഫ്രഞ്ച് സഖ്യവുമായ കരോലിന്‍ ഗാര്‍ഷ്യ- ക്രിസ്റ്റീന മ്ലഡ്‌നോവിക് എന്നിവര്‍ക്കു മുന്നിലാണ് അടിയറവ് പറഞ്ഞത്. സ്‌കോര്‍ 6-7(3),1-6.
ഇതോടെ യുഎസ് ഓപണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 4-1നു ലീഡ് ചെയ്ത ശേഷമാണ് സാനിയ സഖ്യം ടൈബ്രേക്കറില്‍ ആദ്യസെറ്റ് കൈവിട്ടത്.
രണ്ടാംസെറ്റില്‍ ആധിപത്യം തുടര്‍ന്ന ഫ്രഞ്ച് സഖ്യം തുടക്കത്തിലേ 2-0ന്റെ ലീഡ് ഉയര്‍ത്തി സാനിയ സഖ്യത്തെ സമ്മര്‍ദത്തിലാക്കി. പിന്നീട് അനായായമായി രണ്ടാം സെറ്റും കൈപ്പിടിയിലൊതുക്കി സെമിയിലേക്ക് കുതിച്ചപ്പോള്‍ സാനിയക്കും സഖ്യത്തിനും യുഎസ് ഓപണില്‍ നിന്നുള്ള മടക്കടിക്കറ്റും കിട്ടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day