|    Jul 23 Mon, 2018 12:05 am
FLASH NEWS
Home   >  News now   >  

യുഎസ് ഓപണ്‍: അട്ടിമറി തോല്‍വിയോടെ ഫെഡറര്‍ പുറത്ത്

Published : 7th September 2017 | Posted By: ev sports

ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറിത്തോല്‍വി
– തോല്‍പിച്ചത് യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോ
– നദാല്‍ – ഡെല്‍പെട്രോ സെമിഫൈനല്‍

ന്യുയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇങ്ങനെയൊരു അട്ടിമറി ആരും പ്രതീക്ഷിച്ചില്ല. റാഫേല്‍ നദാലും റോജര്‍ ഫെഡററും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി കൊണ്ടാണ് ഇന്നലെ അത് സംഭവിച്ചത്. പ്രധാന ടൂര്‍ണമെന്റുകളില്‍ ഒന്നായ യുഎസ് ഓപണില്‍ നിന്ന് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ 2009ലെ യുഎസ് ഓപണ്‍ ചാംപ്യന്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോ ആണ് ഫെഡററെ അട്ടിമറിച്ചത്. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തില്‍ ഒരു സെറ്റ് മാത്രമാണ് ഫെഡറര്‍ക്ക് ജയിക്കാന്‍ സാധിച്ചത്. സ്‌കോര്‍: 7-5, 3-6, 7-6, 6-4.
ജയിച്ചിരുന്നെങ്കില്‍ ടോപ് സീഡ് താരം റാഫേല്‍ നദാലുമായി ഫെഡറര്‍ സെമി റൗണ്ടില്‍ ഏറ്റുമുട്ടുമായിരുന്നു.  ഇതോടെ ഈ വര്‍ഷം ആദ്യമായി ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ തോല്‍വിയോടെ പുറത്തായി.
നാളെ നടക്കുന്ന സെമിഫൈനലില്‍ ഡെല്‍പെട്രോയ്ക്ക് നേരിടേണ്ടി വരുക റാഫേല്‍ നദാലിനെയാണ്. പുരുഷ സിംഗിള്‍സിലെ മറ്റൊരു സെമിയില്‍ സ്‌പെയിനിന്റെ പാബ്ലോ കരേനോ ബുസ്ത, ദക്ഷിണാഫ്രിക്കയുടെ ബിഗ് സെര്‍വര്‍ കെവിന്‍ ആന്‍ഡേഴ്‌സനെ നേരിടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss