|    Jul 21 Sat, 2018 1:27 am
FLASH NEWS
Home   >  News now   >  

യുഎസ് ഓപണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; സാനിയ സഖ്യം പുറത്ത്

Published : 9th September 2017 | Posted By: ev sports

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. വനിതാ ഡബിള്‍സിന്റെ സെമിയില്‍ സാനിയ മിര്‍സ സഖ്യം പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ അവസാനിച്ചത്. ചൈനയുടെ ഷുയ് പെങിനൊപ്പം റാക്കറ്റേന്തുന്ന സാനിയ രണ്ടാം സീഡായ മാര്‍ട്ടിന്‍ ഹിംഗിസ് – യുവാന്‍ ചാന്‍ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. രണ്ട് സെറ്റുകള്‍ മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 4-6 എന്ന സ്‌കോറിനായിരുന്ന സാനിയ സഖ്യം പരാജയം സമ്മതിച്ചത്.

രണ്ടാം സെമിയില്‍ ഏഴാം  സീഡ് സഖ്യമായ കാതറീന സിനിക്കോവ ലൂസി ഹ്രാഡിക്ക കൂട്ടുകെട്ടും വിജയിച്ചു. ചെക്ക് റിപ്ലബിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവ – ലൂസി സഫറോവ സഖ്യത്തെ പരാജയപ്പെടുത്തിയാണ് കാതറീന  – ലൂസി  സഖ്യത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 6-2, 7-5.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss