|    Oct 24 Tue, 2017 11:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുഎസ് ഓപണിന് നാളെ തുടക്കം

Published : 28th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ നാലാമത്തെയും അവസാനത്തെയും ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ യുഎസ് ഓപണിന് നാളെ തുടക്കം. ടൂര്‍ണമെന്റിന്റെ 136ാം എഡിഷനാണ് നാളെയാരംഭിക്കുന്നത്. ബില്ലി ജീന്‍ കിങ് ദേശീയ ടെന്നിസ് സെ ന്ററിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക.
ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചാണ് പുരുഷവിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍. കഴിഞ്ഞ റിയോ ഒളിംപിക്‌സ് ടെന്നിസില്‍ ആദ്യറൗണ്ടില്‍ത്തന്നെ അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ജോകോവിച്ച് എത്തുന്നത്. മല്‍സരംശേഷം താരം കണ്ണീരോടെയാണ് കളംവിട്ടത്. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയ്‌ക്കെതിരേയായിരുന്നു താരത്തിന്റെ ഞെട്ടിക്കുന്ന തോ ല്‍വി.
ഒളിംപിക്‌സ് ക്ഷീണമകറ്റാന്‍ യുഎസ് ഓപണ്‍ കിരീടവിജയത്തിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജോകോവിച്ച് റാക്കറ്റേന്തുന്നത്. എന്നാല്‍ ഒളിംപിക് ചാംപ്യനും ബ്രിട്ടീഷ് താരവുമായ ആന്‍ഡി മുറേ, മൂന്നാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക എന്നിവരില്‍ നിന്നും കടുത്ത വെല്ലുവിളി ജോകോവിച്ചിനു നേരിടേണ്ടിവരും.
പരിക്കുമൂലം മുന്‍ ചാംപ്യനും സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ ഇത്തവണ യുഎസ് ഓപണില്‍ കളിക്കുന്നില്ല. 1999നുശേഷം ആദ്യമായാണ് പരിക്കിനെത്തുടര്‍ന്ന് ഫെഡറര്‍ക്ക് യുഎ സ് ഓപണ്‍ നഷ്ടമാവുന്നത്.
അതേസമയം, വനിതാ സിംഗിള്‍സില്‍ ഇറ്റലിയുടെ ഫഌവിയ പെന്നറ്റയാണ് നിലവിലെ ജേതാവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കുക പെന്നറ്റയ്ക്ക് എളുപ്പമാവില്ല.
ലോക ഒന്നാംനമ്പര്‍ അമേരിക്കന്‍ സൂപ്പര്‍ താരം സെറീന വില്യംസ് തന്നെയായിരിക്കും പെന്നറ്റയുടെ പ്രധാന ഭീഷണി. കൂടാതെ രണ്ടാം സീഡ് ജര്‍മനിയുടെ ആഞ്ചലക് കെര്‍ബര്‍, മൂന്നാം സീഡ് സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ എന്നിവര്‍ക്കും കിരീട സാധ്യതയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക