|    Nov 14 Wed, 2018 1:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് എംബസിവെടിവയ്പ്: രണ്ട് പേര്‍ പിടിയില്‍

Published : 22nd August 2018 | Posted By: kasim kzm

ആങ്കറ: തുര്‍ക്കിയിലെ യുഎസ് എംബസിക്കു നേരെ വെടിവയ്പു നടത്തിയെന്നു സംശയിക്കുന്ന രണ്ടു പേര്‍ പിടിയിലായി. തിങ്കളാഴ്ചയാണു സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ നിന്ന് യുഎസ് എംബസിക്കു നേരെ വെടിവയ്പുണ്ടായത്. ആക്രമണം നാറ്റോ സഖ്യകക്ഷികള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ ആറു തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കേറ്റില്ല. രണ്ടു പേരെ കാറില്‍ പിസ്റ്റളുകള്‍ സഹിതമാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭീകരാക്രമണക്കുറ്റം ചുമത്തി യുഎസിലെ ക്രിസ്ത്യന്‍ മത പ്രചാരകന്‍ സ്റ്റീവന്‍ ബ്രന്‍സന്‍ തുര്‍ക്കിയില്‍ തടവിലാണ്. ഇയാളുടെ ജാമ്യാപേക്ഷ തുര്‍ക്കി കോടതി നിരസിച്ചിരുന്നു. ഇതിന്റെ പേരില്‍ യുഎസ് തുര്‍ക്കി ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ട്. ഇതിനിടയിലാണ് യുഎസ് എംബസിക്കു നേരെ വെടിവയ്പുണ്ടായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss