|    Dec 18 Mon, 2017 2:31 pm
Home   >  Todays Paper  >  page 9  >  

യുഎസ്- ഉത്തര കൊറിയ അനൗദ്യോഗിക കൂടിക്കാഴ്ച

Published : 25th October 2016 | Posted By: SMR

സോള്‍: യുഎസിലെ മുന്‍ നയതന്ത്ര സംഘവും ഉത്തര കൊറിയന്‍ നയതന്ത്ര സംഘവുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്ട്. സാമ്പത്തികപരമായും നയതന്ത്രപരമായും ഉത്തര കൊറിയയെ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കുന്നതിനിടെയാണിത്. മലേസ്യയിലെ ക്വാലാലംപൂരില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ച ദക്ഷിണകൊറിയന്‍, യുഎസ് സര്‍ക്കാരുകള്‍ സ്ഥിരീകരിച്ചു. ആണവായുധ പരീക്ഷണം നടത്തിയതിന്റെ പേരില്‍ ഉത്തരകൊറിയക്കുമേല്‍ യുഎസും യുഎന്നും ദക്ഷിണ കൊറിയയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആണവായുധവിഷയമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss