|    Aug 17 Fri, 2018 12:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ്-ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറുമെന്ന സൂചന നല്‍കി ട്രംപ്

Published : 16th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസും ഇറാനും തമ്മിലുണ്ടാക്കിയ ചരിത്രപ്രധാനമായ ആണവ കരാറില്‍ നിന്ന് അടുത്തമാസത്തോടെ യുഎസ് പിന്‍മാറുമെന്ന സൂചന നല്‍കി ട്രംപ്. അണ്വായുധങ്ങളുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ നിന്നും ഇറാനെ ഒഴിവാക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച യുഎസ് ധാരണയിലെത്തിയിരുന്നു. എന്നാല്‍ മേഖലയെ അസ്ഥിരപ്പെടുത്തുന്ന സൈബര്‍ ആക്രമണമടക്കമുള്ള ആരോപണങ്ങള്‍ ഇറാനുമേല്‍ ചുമത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഉപരോധ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതോടൊപ്പംതന്നെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും ഇറാനെതിരെ വാക്കുകള്‍ കടുപ്പിച്ചുമാണ് ട്രംപ് ആണവ ധാരണയില്‍ നിന്നു പിന്‍മാറാന്‍ ശ്രമിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss