|    Oct 18 Wed, 2017 4:45 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ്: ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഹിലരി

Published : 9th June 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തന്നെ തിരഞ്ഞെടുത്തതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലാരി ക്ലിന്റണ്‍ ജനങ്ങളോടു നന്ദിയറിയിച്ചു. കഴിഞ്ഞ ദിവസം വോട്ടെടുപ്പു നടന്ന ആറു സംസ്ഥാനങ്ങളില്‍ നാലിലും വിജയം കൈവരിച്ചാണ് സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ വോട്ടുകള്‍ ഹിലരി സ്വന്തമാക്കിയത്. കാലഫോര്‍ണിയ, ന്യൂജഴ്‌സി, സൗത്ത് ഡക്കോട്ട, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ഹിലരി വിജയിച്ചത്.
മോന്‍ടാനയിലും നോര്‍ത് ഡക്കോട്ടയിലും ബെര്‍ണി സാന്‍ഡേര്‍സ് വിജയം നേടി. അതേസമയം, പരാജയം ഉറപ്പിച്ചെങ്കിലും മല്‍സരത്തില്‍ നിന്നു പിന്മാറില്ലെന്ന് സാന്‍ഡേര്‍സ് അറിയിച്ചു. ഹിലരി സ്ഥാനാര്‍ഥിയാവുമെന്ന് നേരത്തേ അഭിപ്രായ സര്‍വേകള്‍ വിലയിരുത്തിയിരുന്നു. ഹിലരിയെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അഭിനന്ദനമറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക