|    Jul 26 Wed, 2017 10:21 pm
FLASH NEWS
Home   >  News now   >  

യുഎസ് ആക്രമിക്കപ്പട്ടാല്‍ ജപ്പാന്‍ സോണി ടിവി കണ്ടിരിക്കും: ഡൊണാള്‍ഡ് ട്രംപ്

Published : 6th August 2016 | Posted By: mi.ptk

donald-trump

വാഷിംഗ്ടണ്‍:ജപ്പാനുമായുള്ള പ്രതിരോധ ബന്ധത്തിനെതിരെ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ജപ്പാന്‍ ആക്രമിക്കപ്പെട്ടാല്‍ യുഎസ് മുഴുവന്‍ സേനയെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കും. അതേസമയം,യുഎസ് ആക്രമിക്കപ്പട്ടാല്‍ ജപ്പാന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവര്‍ വീട്ടിലിരുന്ന് സോണി ടിവി കണ്ടിരിക്കുകയേ ഉള്ളൂ എന്ന് ട്രംപ് ആരോപിച്ചു. ലോവയിലെ ഡെസ് മോയിനസില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് ജപ്പാനുമായുള്ള പ്രതിരോധ ബന്ധത്തെ വിമര്‍ശിച്ചത്.
ഏഷ്യ – പസഫിക് മേഖലയില്‍ യുഎസിന്റെ പ്രതിരോധ പങ്കാളിയാണ് ജപ്പാന്‍. യുഎസിന്റെ 47,000 സൈനികരാണ് ജപ്പാനിലുള്ളത്.
ദക്ഷിണ കൊറിയ, ജര്‍മ്മനി,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ സൗജന്യമായി സംരക്ഷിക്കുന്ന യുഎസ് നിലപാടിനെ വിമര്‍ശിച്ച ട്രംപ് യുഎസിന്റെ സേവനങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക