|    Mar 25 Sat, 2017 3:31 am
FLASH NEWS

യുഎസ് ആക്രമണം: സിറിയയില്‍ കൊല്ലപ്പെട്ടത് 250ഓളം സാധാരണക്കാര്‍

Published : 25th November 2015 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ ഐഎസിനെതിരേ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 4000ഓളം പേര്‍ മരിച്ചതായി നിരീക്ഷകസംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. ഇതില്‍ 250ഓളം പേര്‍ സാധാരണക്കാരാണ്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതലുള്ള കണക്കാണ് സംഘടന പുറത്തുവിട്ടത്. ഇതില്‍ 66 പേര്‍ എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളാണ്. ഐഎസിനെതിരേ കഴിഞ്ഞ വര്‍ഷം യുഎസ് സഖ്യം രൂപീകരിച്ചപ്പോള്‍ 28 രാജ്യങ്ങളാണ് സഖ്യത്തില്‍ അണിനിരന്നത്. ഇപ്പോള്‍ സഖ്യത്തില്‍ 65 രാജ്യങ്ങളുണ്ട്. ഹാമ, അലപ്പോ, ഹുംസ്, ഹസാക, റഖ, ദെയര്‍ അസ് സോര്‍ എന്നിവിടങ്ങളിലായി നടന്ന വ്യോമാക്രമണങ്ങളില്‍ 3,547 ഐഎസ് പ്രവര്‍ത്തകരും മരിച്ചിട്ടുണ്ട്.

(Visited 54 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക