|    Jan 16 Mon, 2017 8:36 pm
FLASH NEWS

യുഎസ് ആക്രമണം: എട്ട് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Published : 20th September 2016 | Posted By: SMR

കാബൂള്‍: തെക്കന്‍ അഫ്ഗാന്‍ പ്രവിശ്യയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാനെതിരേ യുഎസ് സഹായത്തോടെ അഫ്ഗാന്‍ സുരക്ഷാ സേന ദൗത്യം നടത്തുന്നതിനിടെയായിരുന്നു സംഭവം.
താരിന്‍കോട്ടില്‍ നടന്ന ആക്രമണങ്ങളിലാണ് പോലിസുകാര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് റഹീമുല്ല ഖാന്‍ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് കാബൂളിലെ യുഎസ് സൈനിക കമാന്‍ഡറും സ്ഥിരീകരിച്ചു. അഫ്ഗാന്‍ സൈന്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നവരെന്നു കരുതിയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം അറിയിച്ചു. സൈന്യത്തിനു നേരെ ഇവര്‍ വെടിയുതിര്‍ത്തതായും എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക