|    Nov 21 Wed, 2018 7:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പുറത്താക്കി

Published : 9th November 2018 | Posted By: kasim kzm

വാഷിങ്ടന്‍: യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സെഷന്‍സ് രാജി എഴുതിക്കൊടുക്കുകയായിരുന്നു. ജനപ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട് ഒരുദിവസം കഴിഞ്ഞാണ് ട്രംപ് സെഷന്‍സിനോട് രാജി ആവശ്യപ്പെട്ടത്.
പ്രസിഡന്റിന്റെ അഭ്യര്‍ഥനപ്രകാരമാണു രാജിയെന്ന് സെഷന്‍സ് മാധ്യമങ്ങള്‍ക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കി. അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും സെഷന്‍സ് പറഞ്ഞു. താല്‍ക്കാലികമായി പുതിയ അറ്റോര്‍ണി ജനറലായി മാത്യു ജി വിറ്റേക്കറെ നിയമിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ അഭയാര്‍ഥി വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് സെഷന്‍സ്.
ട്രംപിന്റെ അടുത്ത അനുകൂലിയായിരുന്ന സെഷന്‍സ് റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അമേരിക്കന്‍ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പിലെ ഇടപെടലുമായി ബന്ധപ്പെട്ട കേസില്‍ നിന്നു മാറിനില്‍ക്കാനുള്ള സെഷന്‍സിന്റെ തീരുമാനത്തെ ട്രംപ് പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സെഷന്‍സിന്റെ രാജി 2016 തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഭീഷണിയാവുമെന്ന് ഡെമോക്രാറ്റുകള്‍ അഭിപ്രായപ്പെട്ടു. മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ വിമര്‍ശിക്കുന്നയാളാണ് വിറ്റേക്കര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss