|    Mar 23 Thu, 2017 6:02 am
FLASH NEWS

യുഎസുമായി സഹകരിക്കില്ല: ഖാംനഈ

Published : 4th July 2016 | Posted By: SMR

തെഹ്‌റാന്‍: സിറിയയിലും ആഭ്യന്തരപ്രശ്‌നം നിലനില്‍ക്കുന്ന മറ്റു മേഖലകളിലും യുഎസുമായി സഹകരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. മേഖലയില്‍നിന്ന് ഇറാന്റെ സാന്നിധ്യം ഇല്ലാതാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. അത്തരം ഒരു രാജ്യത്തോട് സഹകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍വകലാശാല വിദ്യാര്‍ഥികളെ അഭിമുഖീകരിച്ച് ഖാംനഈ നടത്തിയ പ്രഭാഷണത്തില്‍ അറിയിച്ചു. സിറിയയും ഇറാഖുമടക്കമുള്ള പ്രദേശങ്ങളിലെ യുഎസ് ഇടപെടല്‍ അവസാനിപ്പിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുന്നതായും ഖാംനഈ അറിയിച്ചു.

(Visited 18 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക