|    Dec 18 Mon, 2017 3:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസും സൗദിയും ഹിസ്ബുല്ല പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

Published : 22nd October 2016 | Posted By: SMR

വാഷിങ്ടണ്‍: ഹിസ്ബുല്ല പ്രവര്‍ത്തകരെയും അവര്‍ക്കു സാമ്പത്തികസഹായം ലഭ്യമാക്കുന്ന ഒരു കമ്പനിയെയും യുഎസും സൗദി അറേബ്യയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
ലബനീസ് സായുധസംഘം ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുവെന്നു ചൂണ്ടിക്കാട്ടിയാണിത്. നാല് അംഗങ്ങളെയും ഒരു കമ്പനിയെയുമാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.
അവരുടെ യുഎസിലെയും സൗദിയിലെയും സ്വത്തുക്കള്‍ മരവിപ്പിച്ചതിനു പുറമെ രാജ്യങ്ങളുമായുള്ള ഇടപാടുകളും അവസാനിപ്പിച്ചതായാണു വിവരം. നാലുപേര്‍ക്കു പുറമെ ഹിസ്ബുല്ല കമാന്‍ഡര്‍ ഹെയ്താം അലി തബാതബായിയെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. 1997ല്‍ ഹിസ്ബുല്ലയെ യുഎസ് ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss