|    Apr 24 Tue, 2018 6:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസില്‍ 44 അഫ്ഗാന്‍ സൈനികരെ കാണാതായി

Published : 7th October 2016 | Posted By: SMR

വാഷിങ്ടണ്‍: പരിശീലനത്തിനായി യുഎസിലെത്തിയ 44 അഫ്ഗാന്‍ സൈനികരെ കാണാതായതായി റിപോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെയാണ് ഇത്രയും പേരെ കാണാതായത്. ഇവര്‍ യുഎസില്‍ അനധികൃതമായി തൊഴില്‍ ചെയ്തു ജീവിക്കുകയാണെന്നാണ് കരുതുന്നതെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
2007 മുതല്‍ യുഎസില്‍ 2200ഓളം അഫ്ഗാന്‍ സൈനികര്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലന പരിപാടിയുടെ സുരക്ഷ സംബന്ധിച്ച് പെന്റഗണിനെതിരേ ചോദ്യങ്ങളുയരുന്നു. സൈനികരുടെ തിരോധാനം ബറാക് ഒബാമ സര്‍ക്കാരിനെതിരേ വിമര്‍ശനത്തിനും വഴിയൊരുക്കുന്നുണ്ട്. കോടിക്കണക്കിനു ഡോളറാണ് അഫ്ഗാന്‍ സൈനികരുടെ പരിശീലനത്തിനായി യുഎസ് ചെലവഴിക്കുന്നത്. സപ്തംബര്‍ മുതല്‍ എട്ട് അഫ്ഗാന്‍ സൈനികര്‍ അനുമതി കൂടാതെ പരിശീലനകേന്ദ്രം വിട്ടതായി പെന്റഗണ്‍ വക്താവ് ആഡം സ്റ്റമ്പ് അറിയിച്ചു.
ഇതാദ്യമായാണ് കാണാതായ സൈനികരുടെ എണ്ണം പെന്റഗണ്‍ പുറത്തുവിടുന്നത്. യുഎസില്‍ പരിശീലനത്തിനെത്തുന്ന അഫ്ഗാന്‍ സംഘത്തില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറാറുണ്ട്. അടുത്തിടെ ഇത്തരം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഫ്ഗാന്‍വംശജനായ ഒമര്‍ മതീം യുഎസിലെ സ്വവര്‍ഗാനുരാഗികളുടെ ക്ലബ്ബില്‍ 49 പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ വന്‍ പ്രചാരണമാണ് സര്‍ക്കാരിന്റെ സുരക്ഷാപാളിച്ചകള്‍ക്കെതിരേ നടന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss