|    Mar 25 Sat, 2017 9:32 am
FLASH NEWS

യുഎസില്‍ വെടിവയ്പ്: 16 പേര്‍ക്ക് പരിക്ക്

Published : 24th November 2015 | Posted By: SMR

ന്യൂയോര്‍ക്ക്: ന്യൂ ഓര്‍ലിയന്‍സിലെ കളിസ്ഥലത്തുണ്ടായ വെടിവയ്പില്‍ 16 പേര്‍ക്കു പരിക്കേറ്റു. രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ വാക്തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നും തീവ്രവാദ’ ബന്ധമില്ലെന്നും പോലിസ് അറിയിച്ചു.
രണ്ടു പേരാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 10 പേരെ ന്യൂ ഓര്‍ലിയന്‍സിലെ യൂനിവേഴ്‌സിറ്റി മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാദേശികസയമം വൈകീട്ട് ഏഴുമണിക്കാണ് സംഭവം. ഒരു മ്യൂസിക് വീഡിയോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കളിസ്ഥലത്ത് 500ലധികം ആളുകളുണ്ടായിരുന്നു.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക