|    Feb 21 Wed, 2018 1:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുഎസില്‍ വീണ്ടും വംശീയാക്രമണം ; ഇന്ത്യക്കാരനെ കുത്തിക്കൊന്നു

Published : 8th May 2017 | Posted By: fsq

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യക്കാരനെ കുത്തിക്കൊന്നു. പഞ്ചാബിലെ കപൂര്‍ത്തല സ്വദേശി ജഗജിത് സിങ് (32) ആണ് വംശീയവിദ്വേഷത്തിന്റെ ഇരയായത്. സഹോദരിക്കും സഹോദരീഭര്‍ത്താവിനുമൊപ്പം കാലഫോര്‍ണിയയിലെ മോഡസ്‌റ്റോ സിറ്റിയില്‍ താമസിച്ചുവരുകയായിരുന്നു അദ്ദേഹം. പലചരക്കുകടയിലെ ജോലിക്കാരനായിരുന്നു സിങ്. അമേരിക്കക്കാരനായ ഒരാള്‍ സിഗരറ്റ് ആവശ്യപ്പെട്ട് സിങ് ജോലിചെയ്യുന്ന കടയില്‍ വന്നിരുന്നു. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ സിഗരറ്റ് നല്‍കിയില്ല. സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ഇതേത്തുടര്‍ന്ന് അയാള്‍ സിങിനെ വംശീയമായി അധിക്ഷേപിക്കുകയും ഗുരുതര ഭവിഷ്യത്തുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി രോഷത്തോടെ പോവുകയും ചെയ്തു. അല്‍പനേരം കഴിഞ്ഞ് കടയില്‍നിന്ന് പുറത്തിറങ്ങിയ സിങിനെ അമേരിക്കക്കാരന്‍ കുത്തുകയായിരുന്നു. സിങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അക്രമ സംഭവങ്ങള്‍സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss