|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഎസില്‍ വിദ്യാര്‍ഥികള്‍ വിമാനം മോഷ്ടിച്ചു പറന്നു!

Published : 24th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: നാടെങ്ങും മോഷണങ്ങളുടെ കാലമാണല്ലോ. യുഎസിലും പിടിയിലായി രണ്ടുപേര്‍. 14ഉം 15ഉം വയസ്സായ ഇവര്‍ നമ്മുടെ നാട്ടിലേതുപോലെ സൈക്കിളോ സ്‌കൂട്ടറോ അല്ല, വിമാനമാണു മോഷ്ടിച്ചത്. മാത്രമല്ല, മോഷണത്തിനുശേഷം കുറച്ചകലെവരെ വിമാനം പറത്തുകയും ചെയ്തു. തുടര്‍ന്ന് ഒരു വിമാനത്താവളത്തി ല്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. യു എസിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ യൂറ്റാ വെര്‍ണാ ല്‍ റീജ്യനല്‍ എയര്‍പോര്‍ട്ടിനടുത്താണ് സിനിമാസ്‌റ്റൈല്‍ മോഷണവും സാഹസിക വിമാനയാത്രയും അരങ്ങേറിയത്. കൂട്ടുകാരായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് സംഭവത്തില്‍ പിടിയിലായത്.
വീട്ടില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം താമസിക്കുകയാണിവര്‍. ജെന്‍സണിലെ ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് മോഷ്ടിച്ചത്. ട്രാക്ടര്‍ ഓടിച്ചാണ് ഇരുവരും സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനം നിര്‍ത്തിയിട്ടിരുന്ന താല്‍ക്കാലിക സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് സിംഗിള്‍ എന്‍ജിന്‍ ലൈറ്റ് സ്‌പോര്‍ട്ട് വിമാനത്തില്‍ കയറി ഓടിക്കാന്‍ തുടങ്ങി. പതിവില്‍ നിന്നു താഴ്ന്നു പറക്കുന്ന വിമാനം പലരും ശ്രദ്ധിച്ചിരുന്നു. അന്വേഷിച്ചെത്തിയ അധികൃതര്‍ ഒടുവില്‍ വെര്‍ണാലില്‍ വച്ചാണ് കുട്ടിവൈമാനികരെ പിടികൂടിയത്. ചെറുവിമാനമാണെങ്കിലും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഇരുവരെയും ചോദ്യംചെയ്യാനുമാണ് പോലിസിന്റെ നീക്കം.
യുഎസിലെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് യൂറ്റാ. 1896 ജനുവരി 4ന് യൂനിയന്റെ ഭാഗമായ യൂറ്റാ 45ാമത്തെ സംസ്ഥാനമാണ്. ‘മലമ്പ്രദേശക്കാര്‍’ എന്നര്‍ഥം വരുന്ന യൂറ്റാ എന്ന വാക്ക് ഇന്ത്യന്‍ ഭാഷയില്‍ നിന്നാണ് ഉദ്ഭവിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss