യുഎസില്‍ ദീപാവലി സ്റ്റാമ്പുകള്‍ ഇറക്കുന്നു
Published : 25th August 2016 | Posted By: SMR
വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ച് യുഎസ് പോസ്റ്റല്‍ സര്‍വീസ് ദീപാവലി സ്റ്റാമ്പ് ഇറക്കുന്നു.
സ്ഥിരമായിട്ടാണ് സ്റ്റാമ്പ് നിലവില്‍ വരുകയെന്ന് യുഎസ് പോസ്റ്റല്‍ സര്‍വീസ് അറിയിച്ചു. സ്റ്റാമ്പിന്റെ രൂപവും പുറത്തുവിട്ടിട്ടുണ്ട്. പരമ്പരാഗതമായ ദിയ എണ്ണവിളക്ക് സ്വര്‍ണനിറമുള്ള പശ്ചാത്തലത്തില്‍ പ്രകാശിക്കുന്ന രീതിയിലാണ് സ്റ്റാമ്പ് ചിത്രീകരിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒക്ടോബര്‍ അഞ്ചിനാണ് സ്റ്റാമ്പ് ഔദ്യോഗികമായി സമര്‍പ്പിക്കുക. ഒരു സ്വപ്നം സാക്ഷാത്കരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി സ്റ്റാമ്പിന്റെ അനുമതിക്കായി പ്രവര്‍ത്തിച്ച റന്‍ജു ബത്ര അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ആയിരക്കണക്കിന് കത്തുകളാണ് യുഎസ് പോസ്റ്റല്‍ സര്വീസിലേക്കയച്ചതെന്നും അദ്ദേഹം അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.