|    Aug 20 Mon, 2018 1:03 pm
FLASH NEWS
Home   >  News now   >  

യുഎസില്‍ ത്രിഡി പ്രിന്റഡ് ഗണ്‍ നിരോധിച്ചു

Published : 2nd August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസില്‍ ത്രിഡി പ്രിന്റഡ് ഗണ്‍ നിര്‍മാണ സോഫ്റ്റ്‌വെയറിന് നിരോധനമേര്‍പ്പെടുത്തി. സീറ്റലിലെ യുഎസ് ഫെഡറല്‍ ജഡ്ജി ആണ് സോഫ്റ്റ്‌വെയറിന് നിരോധനമേര്‍പ്പെടുത്തിയത്. 3ഡി പ്രിന്റഡ് തോക്കിന്റെ നിയമപരമായ വിതരണവുമായി ബന്ധപ്പെട്ടു സ്ഥാപനം യുഎസ് പ്രസിഡന്റ് ട്രംപുമായി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ഇതിനെതിരേ എട്ടു സംസ്ഥാനങ്ങള്‍ ഹരജി നല്‍കുകയായിരുന്നു. ത്രിഡി തോക്കിന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി റോബര്‍ട്ട് ലാസ്‌നിക് താല്‍ക്കാലിക നിരോധനമാണ് ഏര്‍പ്പെടുത്തിയത്. ഹരജിയില്‍ അടുത്ത വാദം ഈ മാസം 10നു നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss