|    Sep 26 Wed, 2018 4:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസില്‍ ട്രക്കിങിനിടെ ഇന്ത്യന്‍ വംശജന്‍ മരിച്ചു

Published : 30th May 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യോസ്സെമിറ്റി ദേശീയോദ്യാനത്തിലെ ഹാഫ്‌ഡോം ട്രക്കിങിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വംശജന്‍ മരിച്ചു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ആശിഷ്  (29) ആണ് കൊല്ലപ്പെട്ടത്്. കൂട്ടുകാര്‍ക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെ വഴുതിവീഴുകയായിരുന്നു. ട്രക്കിങ് പരിശീലനം നടത്തുകയായിരുന്ന ആശിഷ്് 400 അടി ഉയരത്തില്‍ നിന്ന് തെന്നിവീഴുകയായിരുന്നുവെന്നു പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ന്യൂജെഴ്‌സിയില്‍ ബയോകെമിസ്റ്റ് ആയി ജോലി നോക്കുന്ന ആശിഷ്് ആന്ധ്രപ്രദേശ് സ്വദേശിയാണ്്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നു സുഹൃത്തുക്കള്‍ അറിയിച്ചു. 2011ന് ശേഷം യോസ്സെമിറ്റി ദേശീയോദ്യാനത്തില്‍ നടക്കുന്ന ആദ്യ അപകടമരണമാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss