|    Dec 11 Mon, 2017 11:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസില്‍ ട്രംപിന്റെ നഗ്ന പ്രതിമകള്‍

Published : 20th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസ് നഗരങ്ങളില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിന്റെ നഗ്ന പ്രതിമകള്‍ നീക്കം ചെയ്തു. കഴിഞ്ഞ ദിവസമാണ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ഓറഞ്ച് നിറത്തിലുള്ള പ്രതിമകള്‍ മാന്‍ഹട്ടനിലെ യൂനിയന്‍ സ്‌ക്വയര്‍ പാര്‍ക്കിലും മറ്റ് നാലു നഗരങ്ങളിലും പ്രത്യക്ഷപ്പെട്ടത്. ചിത്രകാരന്‍മാരുടെ ഒരു സംഘം പ്രതിമകള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ന്യൂയോര്‍ക്ക ഡിപാര്‍ട്ട്‌മെന്റ് ഓഫ് പാര്‍ക്‌സ് ആന്റ്‌റിക്രിയേഷന്‍ ജീവനക്കാര്‍ ഇന്നലെ വൈകീട്ടോടെ മാന്‍ഹട്ടനിലെ പ്രതിമ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിക്കപ്പെട്ട പ്രതിമകള്‍ നീക്കം ചെയ്യണമെന്നാണ് ചട്ടമെന്ന് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മേ ഫെര്‍ഗ്യൂസണ്‍ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക