|    Sep 25 Tue, 2018 2:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസില്‍ ചുഴലിക്കൊടുങ്കാറ്റ്; 18 മരണം

Published : 24th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസിന്റെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ അമേരിക്കയുടെ തെക്ക് കിഴക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ 18 പേരും  മിസിസിപ്പിയില്‍ നാലു പേരും കൊല്ലപ്പെട്ടു. മേഖലയില്‍ ചുഴലിക്കൊടുങ്കാറ്റും ശക്തമായ ഇടിമിന്നലും തുടരുന്നതായാണ് റിപോര്‍ട്ട്. ജോര്‍ജിയയിലെ കുക്ക് കൗണ്ടിയിലാണ് ഏഴു പേര്‍ കൊല്ലപ്പെട്ടത്. ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ജോര്‍ജിയ ഗവര്‍ണര്‍ നഥാന്‍ ഡീല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജോര്‍ജിയ ഗവര്‍ണര്‍ അറിയിച്ചു. ഇതിന് പുറമെ സമീപ സംസ്ഥാനങ്ങള്‍ കൊടുങ്കാറ്റിനെതിരേ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന മുന്നറിയിപ്പും നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss