|    Mar 26 Sun, 2017 10:50 pm
FLASH NEWS

യുഎസില്‍ കറുത്ത വര്‍ഗക്കാരന്റെ വധം: പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

Published : 24th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസിലെ നോര്‍ത്ത് കേരാലിനയില്‍ കറുത്തവര്‍ഗക്കാരനായ കെയ്ത് ലാമോണ്ട് സ്‌കോട്ടിനെ (43) പോലിസ് വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധം മൂന്നാംദിവസം. ഹൈവേ ഉപരോധിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കം തടയാന്‍ പോലിസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.
മധ്യ ഷാര്‍ലറ്റില്‍ 100ഓളം പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പോലിസ് സ്‌റ്റേഷന് മുമ്പില്‍ പ്രകടനം നടത്തി. പ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്ന് നഗരത്തില്‍ നോര്‍ത്ത് കേരാലിന ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പോലിസ് വെടിവയ്പില്‍ സ്‌കോട്ട് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ടുള്‍സ നഗരത്തിലുണ്ടായ പോലിസ് വെടിവയ്പില്‍ ടെറന്‍സ് ക്രട്ചര്‍ എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം നടത്തിയ 44 പേരെ ബുധനാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പോലിസ് വെടിവയ്പില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന 26കാരനായ ജസ്റ്റിന്‍ കാര്‍ മരിച്ചതായാണ് വിവരം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക