|    Jan 21 Sat, 2017 7:03 pm
FLASH NEWS

യുഎസില്‍ കറുത്തവര്‍ഗക്കാരെ കൊലപ്പെടുത്തി; ലൂസിയാനയിലും മിന്നെസോട്ടയിലും വന്‍ പ്രതിഷേധം

Published : 8th July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ ലൂസിയാനയിലും മിന്നെസോട്ടയിലും കറുത്തവര്‍ഗക്കാരായ രണ്ടുപേരെ പോലിസ് വെടിവച്ചുകൊന്നു. ലൂസിയാനയിലെ ബാറ്റണ്‍ റൂഗിലാണ് ആദ്യത്തെ കൊല നടന്നത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആള്‍ട്ടെന്‍ സ്റ്റെര്‍ലിങ് (37) എന്നയാളെ വെളുത്ത വര്‍ഗക്കാരനായ പോലിസുകാരന്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
കൊലപാതകത്തിനു കാരണക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബാറ്റണ്‍ റൂഗില്‍ നൂറുകണക്കിനു പേര്‍ പ്രതിഷേധപ്രകടനം നടത്തി. സ്റ്റെര്‍ലിങ് വെടിയേറ്റു മരിച്ച ട്രിപ്പിള്‍ എസ് ഫുഡ്മാര്‍ട്ടിനു മുമ്പില്‍ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. സ്റ്റെര്‍ലിങ് കൊല്ലപ്പെട്ട കടയുടെ ഉടമ പകര്‍ത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലിസുകാരന്‍ ഇയാള്‍ക്കുനേരെ അഞ്ചുതവണ വെടിയുതിര്‍ക്കുന്നതും പിന്നീട് പോക്കറ്റ് പരിശോധിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പ്രതികളായ പോലിസുകാര്‍ അവധിയിലാണ്.
ബാറ്റണ്‍ റൂഗില്‍ രണ്ടു ദിവസമായി പ്രതിഷേധം തുടരുന്നതിനിടെയാണ് മിന്നെസോട്ടയില്‍ വീണ്ടും ഒരാള്‍കൂടി വെടിയേറ്റു മരിക്കുന്നത്. ഫിലാന്‍ദോ കാസില്‍ (32) എന്നയാളും പോലിസിന്റെ വെടിയേറ്റാണു കൊല്ലപ്പെട്ടത്. കാസിലിന്റെ ശരീരത്തില്‍ നിന്നു രക്തമൊഴുകുന്നതും പോലിസ് തോക്കുചൂണ്ടി നില്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യം ഒപ്പമുണ്ടായിരുന്ന കാമുകി ലാവിഷ് റെയ്‌നോള്‍ഡ്‌സ് ഫേസ്ബുക്കില്‍ പോസ്റ്റ ചെയ്തു. കാസിലിന്റെ കാര്‍ ഫാല്‍ക്കണ്‍ ഹൈറ്റ്‌സില്‍ വച്ച് പോലിസ് തടഞ്ഞുവയ്ക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാള്‍ക്കുനേരെ പോലിസ് നാലുതവണ വെടിയുതിര്‍ത്തതായി കാമുകി പറഞ്ഞു. റെയ്‌നോള്‍ഡ്‌സിന്റെ കുഞ്ഞും സംഭവസമയം കാറിലുണ്ടായിരുന്നു.
യുഎസില്‍ കറുത്തവര്‍ഗക്കാര്‍ക്കുനേരെ ഫെര്‍ഗൂസന്‍, മിസോറി, ബാല്‍ട്ടിമോര്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടന്ന അതിക്രമങ്ങള്‍ക്കു സമാനമായവയാണ് ലൂസിയാനയിലും മിന്നെസോട്ടയിലും സംഭവിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക