|    Feb 27 Mon, 2017 1:06 am
FLASH NEWS

യുഎസിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ അന്തരിച്ചു

Published : 8th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ആയിരുന്ന ജാനറ്റ് റെനോ (78) അന്തരിച്ചു. പാര്‍കിന്‍സന്‍സ് രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്ന 1993 മുതല്‍ 2011 വരെയാണ് ഇവര്‍ അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ചത്. കാബിനറ്റില്‍ ക്ലിന്റന്റെ വിശ്വസ്ഥരില്‍ ഒരാളായിരുന്നു ജാനറ്റ്. 1993ല്‍ ടെക്‌സസില്‍ 80 പേരുടെ മരണത്തിനിടയാക്കിയ റെയ്ഡിനെത്തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ജാനറ്റ് റെനോ ഏറ്റവും കൂടുതല്‍ കാലം അറ്റോര്‍ണി ജനറല്‍ പദവി അലങ്കരിച്ച വ്യക്തികൂടിയാണ്. 1995ല്‍ തന്നെ ജാനറ്റ് പാര്‍കിന്‍സന്‍സ് രോഗത്തിന്റെ പിടിയിലായിരുന്നു. ക്ലിന്റണ്‍ ഭരണകൂടത്തിലെ നിരവധി വിവാദങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day