|    Jul 17 Tue, 2018 12:00 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസിലെ കുടിയേറ്റ നിയമം പരിഷ്‌കരിക്കും

Published : 4th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചു. യുഎസിലേക്കുള്ള കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണത്തിനൊരുങ്ങുന്നതായി ട്രംപ് വ്യക്തമാക്കി. പ്രതിവര്‍ഷം 50,000എന്ന തോതിലാണ്  കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തുക. ഇംഗ്ലീഷ് സംസാരിക്കാനറിയുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും ട്രംപ് അറിയിച്ചു. യുഎസിലേക്ക് വ്യാപകമായി കുടിയേറ്റമില്ലാത്ത രാജ്യങ്ങള്‍ക്ക് അനുവദിക്കുന്ന ഡൈവേഴ്‌സിറ്റി വിസ അവസാനിപ്പിക്കാനും വൈറ്റ്ഹൗസ് തീരുമാനിച്ചു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ആദ്യ വര്‍ഷം തന്നെ യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 41 ശതമാനം കുറവുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ യുഎസിന്റെ ഏറ്റവും സുപ്രധാനമായ കുടിയേറ്റ പരിഷ്‌കരണമാണിതെന്ന് ട്രംപ് അവകാശപ്പെടുന്നു. യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നയമാണ് നടപ്പാക്കുകയെന്നും യുഎസിലെ തൊഴിലാളികളുടെയും നികുതിദായകരുടെയും താല്‍പര്യം ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, യുഎസിന്റ നിയമനിര്‍മാണം ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ വലിയ തോതില്‍ ബാധിക്കില്ലെന്ന്് തൊഴില്‍ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരിഷ്‌കരണം ഗുണകരമാവുമെന്നാണ് കരുതുന്നത്. ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലിക്കായി അപേക്ഷിക്കുന്നവരെ പരിഷ്‌കരണം ബാധിക്കില്ല. അവിദഗ്ധ തൊഴിലുകളിലുള്ള വിദേശികളെ അകറ്റുന്നതാവും നിയമനിര്‍മാണമെന്നാണ് സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss